സാ​ഹ​സം വേ​ണ്ട: ആ​ളെ ക​ട​ത്തി​യാ​ല്‍ വ​ണ്ടി ക​ണ്ടു​കെ​ട്ടും, 28 ദി​വ​സം ക്വാ​റ​ന്‍റൈനും

0
322

കാ​സ​ര്‍​ഗോ​ഡ്: അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ആ​ളു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി വാ​ഹ​ന​ത്തി​ല്‍ ആ​ളു​ക​ളെ കൊ​ണ്ട് വ​രു​ന്ന​വ​ര്‍​ക്കെ​തി​രെ മ​നു​ഷ്യ​ക്ക​ട​ത്തി​ന് 10 വ​ര്‍​ഷം വ​രെ ക​ഠി​ന ത​ട​വു ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ക്കു​ക.

വാ​ഹ​ന ജീ​വ​ന​ക്കാ​രെ​യും യാ​ത്ര​ക്കാ​രെ​യും സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ 28 ദി​വ​സം ഐ​സോ​ലേ​റ്റ് ചെ​യ്യും.

അ​ന​ധി​കൃ​ത​മാ​യി ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്ന​വ​ര്‍​ക്കെ​തി​രെ കാ​സ​ര്‍​ഗോ​ഡ് ബ​ദി​യ​ടു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​ര​ള എ​പ്പി​ഡെ​മി​ക് ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്.

ആം​ബു​ല​ന്‍​സി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ആ​ള്‍​ക്കാ​രെ കൊ​ണ്ടു​വ​രാ​ന്‍ പോ​യ​തി​നെ തു​ട​ര്‍​ന്ന് ഡോ. ​ഉ​ദ​യ​ശ​ങ്ക​ര്‍, ഡ്രൈ​വ​ര്‍ ധ​നേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും ഉ​ക്കി​ന​ടു​ക്ക​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ര​ണ്ടു സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന​തി​നു സു​നി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

കാ​റി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് ആ​ള്‍​ക്കാ​രെ ക​യ​റ്റി അ​ന​ധി​കൃ​ത​മാ​യി കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ച്ച​തി​ന് പെ​ര്‍​ല​യി​ല്‍ അ​നി​ല്‍ എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തു.

ലോ​റി​ക​ളി​ലും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് ത​ല​പ്പാ​ടി വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന 10 പേ​ര്‍​ക്കെ​തി​രെ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​രെ സ​ര്‍​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​ക​ളി​ല്‍ നി​ന്ന് വ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ​ളു​ക​ളു​ടെ വ​ര​വ് ക​ര്‍​ശ​ന​മാ​യി ത​ട​യും. ഇ​തി​നാ​യി വ​ന​മേ​ഖ​ല​ക​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഷാ​ഡോ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.

അ​തി​ര്‍​ത്തി​ക​ളി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ല്‍ മാ​സ്ക് ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു ബാ​ബു അ​റി​യി​ച്ചു.

ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ലും അ​തി​ര്‍​ത്തി മേ​ഖ​ല​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ് സാ​ബു അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here