വർഗീയ വിദ്വേഷ പോസ്​റ്റിടുന്നവർ രാജ്യം വിട്ടു പോകേണ്ടി വരും; ഓർമപ്പെടുത്തലുമായി അറബ്​ പ്രമുഖർ

0
191

ദുബൈ: വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഇടപെടലുകൾക്കെതിരെ ശബ്​ദമുയർത്തി അറബ്​ ലോകത്തെ ബുദ്ധിജീവികളും സാംസ്​കാരിക പ്രമുഖരും. കോവിടിന്റെ പശ്​ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വെറുപ്പും പകയും പരത്തുന്ന പോസ്​റ്റുകളിടുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകി ലോക പ്രശസ്​ത എഴുത്തുകാരിയും യു.എ.ഇയിലെ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ്​ ബിൻത്​ ഫൈസൽ അൽ ഖാസിമി ട്വീറ്റ്​ ചെയ്​തു. വംശീയതയും വിവേചനവും പ്രകടപ്പിക്കുന്നതിനെ യു.എ.ഇ വെച്ചുപൊറുപ്പിക്കില്ലെന്നും പിഴ ചുമത്തുകയും രാജ്യത്തു നിന്ന്​ പുറത്താക്കുകയും ചെയ്യുമെന്ന്​ ശൈഖ ചൂണ്ടിക്കാട്ടി. പരമത വിദ്വേഷം പരത്തുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റുകളിട്ട ഒരു ഇന്ത്യക്കാര​​​െൻറ കുറിപ്പാണ്​ ഇതിന്​ ഉദാഹരണമായി ശൈഖ ട്വിറ്ററിൽ പങ്കുവെച്ചത്​.

കോവിഡിന്​ കാരണക്കാർ മുസ്​ലിംകളാണ്​ എന്ന മട്ടിലും മുസ്​ലിംകൾ കോവിഡ്​ പരത്തുന്നുവെന്നും മറ്റും യു.എ.ഇയിൽ ജോലി ചെയ്യുന്ന ചില ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തിരുന്നു. ഇവരിൽ മൂന്നു പേരുടെ ജോലി നഷ്​ടപ്പെട്ടു. 
അതേസമയം, ഇന്ത്യക്കാരെയും ബംഗ്ലാ സ്വദേശികളെയും അപഹസിച്ച്​ പോസ്​റ്റിട്ട ഇമറാത്തി മാധ്യമ പ്രവർത്തകനെതിരെയും ഉടനടി യു.എ.ഇ സർക്കാർ നടപടി സ്വീകരിച്ചു. ട്വിറ്ററിലൂടെ അപഹാസ്യ വീഡിയോ പങ്കുവെച്ച കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ്​യാസ്​ അറസ്​റ്റിലാണിപ്പോൾ.

സൗദി പണ്ഡിതൻ ആബിദ്​ സഹ്​റാനിയും വർഗീയത പരത്തുന്ന ഭീകരർക്കെതിരെ പ്രതിഷേധമറിയിച്ചിട്ടുണ്ട്​. ജാതിയോ മതമോ നോക്കാതെ ഗൾഫ്​ രാജ്യങ്ങൾ ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസികൾക്ക്​ ചികിത്സ ഒരുക്കു​േമ്പാൾ വർഗീയ ഭീകരർ മുസ്​ലിം വിരോധം പരത്താൻ നടക്കുകയാണെന്നും ഇത്തരക്കാരെ നാടുകടത്തണമെന്നും സഹ്​റാനി ട്വീറ്റ്​ ചെയ്​തു. 
മുൻകാലങ്ങളിൽ വർഗീയ, വിദ്വേഷ പോസ്​റ്റുകൾ ഇടുന്ന ഇന്ത്യക്കാർക്കെതിരെ പ്രവാസികളോ തൊഴിലുടമളോ തന്നെ പൊലീസിൽ സമീപിക്കാറുണ്ടായിരുന്നുവെങ്കിലും അറബ്​ ലോകത്തെ ​സ്വദേശികൾ സാധാരണ ഗതിയിൽ മൗനം പാലിക്കാറായിരുന്നു പതിവ്​. എന്നാൽ ലോകം ഒറ്റക്കെട്ടായി കെ​ാറോണക്കെതിരെ പൊരുതു​േമ്പാഴും ജനങ്ങൾക്കിടയിൽ ഭിന്നിപ്പ്​ സൃഷ്​ടിക്കുവാൻ ചിലർ ശ്രമിക്കുന്നതാണ്​ അറബ്​ പൗരൻമാരെപ്പോലും പ്രതികരിക്കാൻ നിർബന്ധിതരാക്കിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here