വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തതില്‍ മനോവിഷമം; കുമ്പളയിൽ ആസിഡ് കഴിച്ച സ്വര്‍ണ്ണപ്പണിക്കാരന്‍ മരിച്ചു

0
185

കുമ്പള: (www.mediavisionnews.in) വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്തതിന്റെ മനോവിഷമത്തില്‍ ആസിഡ് കഴിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന സ്വര്‍ണ്ണപ്പണിക്കാരന്‍ മരിച്ചു. കുമ്പള നായിക്കാപ്പ് നാരായണ മംഗലത്തെ ഗോവിന്ദന്‍ ആചാര്യ (45) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് വീട്ടില്‍ വെച്ച് ഗോവിന്ദന്‍ ആസിഡ് കഴിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ പോയി സ്വര്‍ണ്ണാഭരണം നിര്‍മ്മിച്ചു കൊടുക്കുന്ന ജോലിയായിരുന്നു ഗോവിന്ദന്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയുണ്ടായിരുന്നില്ല. പണമില്ലാത്തതിനാല്‍ ദുരിതത്തിലായിരുന്നുവെന്നും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും പറയുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സ്വര്‍ണ്ണത്തിന് നിറംചേര്‍ക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡാണ് കഴിച്ചത്. ഭാസ്‌കരന്‍-ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ശിവാനന്ദന്‍, രഘു.

LEAVE A REPLY

Please enter your comment!
Please enter your name here