ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

0
207

ഇടുക്കി (www.mediavisionnews.in): ഇടുക്കിയിലെ സൂര്യനെല്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. 

ചിന്നക്കനാൽ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കൽ രേഖകൾ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here