ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്

0
206

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ കണക്കിലെടുത്തു വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്.

സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടി. ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കാനുള്ള സമയം മേയ് 14 വരെ നീട്ടിയതിനോടൊപ്പം മൂന്നില്‍ ഒരു ഭാഗം ഇളവ് ചെയ്തിട്ടുണ്ട്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 14-ല്‍ നിന്ന് ഏപ്രില്‍ 30-ലേക്ക് നീട്ടുകയും, 20 ശതമാനം ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here