ഹൈദരബാദ് (www.mediavisionnews.in) : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ 1400 കിലോമീറ്റര്‍ സ്കൂട്ടറില്‍ പോയി തന്‍റെ മകനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്ന് ഒരു അമ്മ. നിസാമാബാദിലെ സ്കൂള്‍ ടീച്ചറായ റാസിയ ബീഗമാണ് ആന്ദ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കുടുങ്ങിക്കിടന്ന തന്‍റെ മകനെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാന്‍ 1400 കീലോമീറ്റര്‍ സ്കൂട്ടര്‍ ഓടിച്ച് പോയത്.
നിരവധി തവണ പൊലീസ് തടഞ്ഞെങ്കിലും അവരോടെല്ലാം കാര്യങ്ങള്‍ പറഞ്ഞ് സാഹചര്യത്തിന്‍റെ പ്രാധാന്യം മനസിലാക്കിക്കൊടുത്ത് അവിടെനിന്നെല്ലാം പോവുകയായിരുന്നു. ഇത് ശ്രമകരമായ കാര്യമല്ല എന്നായിരുന്നു റിപ്പോര്‍ട്ടര്‍മാരോട് റാസിയ ബീഗം പറഞ്ഞത്.
എം.ബി.ബി.എസിനായി തയാറെടുക്കുന്ന മകന്‍ നിസാമുദ്ദീന്‍, തന്‍റെ സുഹൃത്തിന്‍റെ അച്ഛന് വയ്യാതെയാണ് നെല്ലൂരിലേക്ക് മാര്‍ച്ച് 12ന് തിരിക്കുന്നത്. ശേഷം ലോക്ക് ഡൌണ്‍ ആരംഭിച്ചതിനാല്‍ അവിടെത്തന്നെ തുടരേണ്ടി വന്നു. മകനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ റാസിയ ബോധന്‍ എ.സി.പി ജയ്പാല്‍ റെഡ്ഡിയുടെ സഹായത്തിന് അഭ്യര്‍ത്ഥിച്ചു.
എ.സി.പിയുടെ ലെറ്ററുമായി 1400 കിലോമീറ്റര്‍ യാത്ര ചെയ്ത് ഏപ്രില്‍ എട്ടിന് മകനെയും വിളിച്ച് റാസിയ ബീഗം നാട്ടിലേക്ക് തിരിച്ചെത്തി. ഒറ്റക്ക് കാടുപിടിച്ച വഴികളിലൂടെയെല്ലാം എനിക്ക് യാത്ര ചെയ്യേണ്ടതായി വന്നു. പക്ഷെ ഞാന്‍ പേടിച്ചില്ല. എനിക്ക് എന്‍റെ മകനെ തിരിച്ച് കൊണ്ടുവരണമായിരുന്നു. രണ്ട് ആണ്‍മക്കളുടെയും ഒരു പെണ്‍കുട്ടിയുടെയും അമ്മയായ റാസിയ പറഞ്ഞു.