ലോകം ഇന്ത്യയെ മാതൃകയാക്കുന്നു; ഞായറാഴ്ച രാത്രി 9 മണിയ്ക്ക് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
218

ന്യൂഡൽഹി: (www.mediavisionnews.in) ലോക്ഡൗണിനോട് സഹകരിച്ച എല്ലാവർക്കും നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം നല്ല രീതിയിൽ അച്ചടക്കം പാലിച്ചു. രാജ്യം ഒന്നായി കോവിഡിനെതിരെ പോരാടുകയാണ്. പല രാജ്യങ്ങളും ഇന്ത്യയെ മാതൃകയാക്കുകയാണ്. ഒറ്റയ്ക്ക് എങ്ങനെ രോഗം നേരിടുമെന്നു പലർക്കും ആശങ്കയുണ്ട്. കഷ്ടപ്പാട് എന്നു തീരുമെന്നു പലരും ആശങ്കപ്പെടുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, 130 കോടി ജനം ഒപ്പമുണ്ട്.– കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ലോക്ഡൗണിൽ തുടരവെ ജനങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കോവിഡ് എന്ന ഇരുട്ടിനെ അകറ്റണം. ഇതിനായി ഏപ്രിൽ അഞ്ച് വെളിച്ചമാകണം. അന്നു രാത്രി 9ന് വീടിനു മുന്നിൽ 9 മിനിറ്റ് ദീപം തെളിക്കണം. വീട്ടിലെ ലൈറ്റെല്ലാം അണയ്ക്കണം. ടോർച്ചോ മൊബൈൽ വെളിച്ചമോ ഉപയോഗിക്കാം. ആരും ഇതിനായി കൂട്ടം കൂടരുത്, പുറത്തിറങ്ങരുത്.– മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here