റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു

0
174

റിയാദ് (www.mediavisionnews.in): പരിശുദ്ധ റമദാനില്‍ സൗദിയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ സമയത്തില്‍ മാറ്റം. സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറാകും തൊഴില്‍ സമയമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയം അഞ്ചുമണിക്കൂറായിരിക്കും. രാവിലെ പത്തു മുതല്‍ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയമെന്നും മന്ത്രാലയം അറിയിച്ചു. 

അതേസമയം കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുണ്ടായ പ്രതിസന്ധി മാസങ്ങളോളം തുടരുമെന്നും വര്‍ഷാവസാനം വരെ നീണ്ടു പോയേക്കാമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ അറിയിച്ചു. സ്വകാര്യ മേഖല പ്രതിസന്ധിയിലായതും എണ്ണ വിലയില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും ചെലവു ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here