റമദാനില്‍ ഒരുകോടി ഭക്ഷണപൊതികള്‍; ‘ടെന്‍ മില്യന്‍ മീല്‍സ്’ പദ്ധതിയുമായി യു.എ.ഇ

0
193

റമദാനില്‍ ഒരുകോടി പേര്‍ക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയുമായി യു.എ.ഇ. ‘ടെന്‍ മില്യന്‍ മീല്‍സ്’ എന്ന പേരില്‍ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദാണ് പദ്ധതി പ്രഖ്യാപിച്ചത്. വിശന്നിരിക്കുന്നത് വ്യക്തികളായാലും കുടുംബങ്ങളായാലും ആവശ്യക്കാരിലേക്ക് ഒരുകോടി ഭക്ഷണപൊതികള്‍ എത്തിക്കുന്ന പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക ശൈഖ ഹിന്ദ് ബിന്‍ത് മക്തൂമായിരിക്കും. ലോകം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് കടന്നുവരുന്ന റമദാനില്‍ ഭക്ഷണമെത്തിക്കുക എന്നതാണ് ഏറ്റവും വലിയ മാനവിക ദൗത്യമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം പറഞ്ഞു.

രാജ്യത്ത് ആരും പട്ടിണിയാവില്ല, ആരും പരിചരിക്കാനില്ലാതെ ഒരുരോഗിയും, നിരാലംബനും, പട്ടിണിക്കാരനും രാജ്യത്തുണ്ടാവരുത്.

LEAVE A REPLY

Please enter your comment!
Please enter your name here