മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വാട്‌സണ്‍ അന്തരിച്ചു

0
191

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്രെയിം വാട്‌സണ്‍(75) അന്തരിച്ചു. നീണ്ട കാലത്തെ ക്യാന്‍സര്‍ അസുഖ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം ഇന്നലെയാണ് അന്തരിച്ചത്. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി വെറും 5 ടെസ്റ്റും രണ്ട് ഏകദിനവും മാത്രമാണ് വാട്‌സണ്‍ കളിച്ചതെങ്കിലും വളരെ മികച്ച സ്‌പോര്‍ട്‌സ് താരമായാണ് അറിയപ്പെട്ടിരുന്നത്.

1960-70കളില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ച താരം ക്രിക്കറ്റില്‍ മാത്രമല്ല തിളങ്ങിയത്. ക്രിക്കറ്റും എഎഫ്‌എലും ഒരു പോലെ കൈകാര്യം ചെയ്ത താരം മൂന്ന് ഷെഫീല്‍ഡ് ഷീല്‍ഡ് ടീമുകളെയും പ്രതിനിധാനം ചെയ്തിട്ടുണ്ട്. താരത്തിന്റെ പരിക്കാണ് ക്രിക്കറ്റില്‍ നിന്ന് താരത്തിനെ വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ട് താരമായ ടോണി ഗ്രെയ്ഗിന്റെ ഫുള്‍ടോസ് മുഖത്തിടിച്ചതോടെ ക്രിക്കറ്റ് കരിയര്‍ മതിയാക്കണമെന്ന് ഉപദേശം ലഭിച്ചുവെങ്കിലും ഏതാനും വര്‍ഷം കൂടി കളിച്ച ശേഷമാണ് താരം ക്രിക്കറ്റ് അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here