ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്ത് മാംസ-മത്സ്യത്തിന്റെ ഉപഭോഗം പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. വിശ്വ ജയിന് സംഗതന്‍ എന്ന മതസംഘടനയാണ് ഹര്‍ജി നല്‍കിയത്.
കോഴിയിറച്ചി, മുട്ട ഉപഭോഗം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ മൃഗങ്ങള്‍, പക്ഷികള്‍, മത്സ്യം എന്നിവയെ കൊല്ലുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നു.
മാംസാഹാരികള്‍ കാരണം സസ്യാഹാരികള്‍ സഹിക്കേണ്ടി വരുന്നു. കോവിഡിന്റെ ഉത്ഭവം എവിടെനിന്നാണെന്ന് കൃത്യമായി സ്ഥീരികരിച്ചിട്ടില്ലാത്തതിനാല്‍ മാംസാഹാരത്തെ പ്രോത്സാഹിപ്പിക്കുന്നത് തെറ്റാണെന്നും ഹര്‍ജിയില്‍ പറയുന്നു.