ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ പശ്ചാതലത്തിൽ കേരളത്തിലെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചപ്പോൾ മത്സ്യതൊഴിലാളികളെ ഒഴിവാക്കിയത് പ്രതിഷേധാർഹവുമാണെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു.
ലോക്ക്ഡൗൺ മുലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് മത്സ്യതൊഴിലാളികൾ. അന്നന്നുള്ള വകയ്ക്കായി മീൻപിടിച്ചും അവ കച്ചവടം നടത്തിയും വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളി കുടുംബങ്ങൾ തീരദേശങ്ങളിലാകെ പട്ടിണിയിലായ അവസ്ഥയിലാണിപ്പോൾ.
ഇത്തരക്കാരെ സർക്കാർ പ്രത്യേകം പരിഗണിച്ച് അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും എം സി ഖമറുദ്ധീൻ എം..എൽ.എ അറിയിച്ചു.