മംഗളൂരു പമ്പ്‌വെൽ മേൽപാലത്തിൽ വിള്ളൽ ; അശാസ്ത്രീയ നിർമ്മാണമെന്ന് നാട്ടുകാർ

0
226

മംഗളൂറു (www.mediavisionnews.in) :മംഗളൂറു പമ്പ്‌വെൽ ഫ്‌ളൈ ഓവറിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ശക്തമായ മഴ പെയ്തിരുന്നു. അതിന് ശേഷമാണ് വിള്ളലുകൾ ശ്രദ്ധയിൽ പെട്ടത്.
പത്ത് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ഫ്‌ളൈ ഓവർ ഏറെ മുറവിളികൾക്ക് ശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പണി നടത്തി ഈ വർഷം ആരംഭത്തിലാണ് തുറന്ന് കൊടുത്തത്.

ലോക്ക് ഡൗൺ കാരണം ഇപ്പോൾ ഈ പാലത്തിൽ വാഹനങ്ങൾ കുറവാണ്. ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ ഗതാഗതം അപകടകരമാവും.

അശാസ്ത്രീയമായ നിർമ്മാണ രീതിയാണ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച പാലത്തിന്റെ തകർച്ചക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here