പ്രവാസികൾക്കുള്ള ധനസഹായ അപേക്ഷാ തീയതി നീട്ടണം: മുസ്ലിം യൂത്ത് ലീഗ്; മുഖ്യമന്ത്രിക്ക് നിവേദനം നൽകി

0
225

ഉപ്പള: (www.mediavisionnews.in) കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി ഒന്നിന് ശേഷം വിദേശരാജ്യങ്ങളിൽ നിന്ന് വാലിഡ് വിസയോടു കൂടി നാട്ടിൽ വരികയും ലോക് ഡൗണിനെ തുടർന്ന് തിരിച്ചു പോകാൻ പറ്റാത്ത പ്രവാസികൾക്ക് നോർക്ക-റൂട്ട്സ് മുഖാന്തിരം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷതിയ്യതി നീട്ടണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വം മണ്ഡലം പ്രസിഡണ്ട് എ. മുക്താർ, ജനറൽ സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ ആവശ്യപ്പെട്ടു.

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതിനാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പലർക്കും പുറത്ത് പോയി കൃത്യസമയത്ത് അപേക്ഷ സമർപ്പിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അതിനാൽ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി നൽകണമെന്നും, പ്രസ്തുത അപേക്ഷ സമർപ്പിക്കുമ്പോൾ വെബ്സൈറ്റിൽ വരുന്ന അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, നവംബർ-ഡിസംബർ മാസങ്ങളിൽ നാട്ടിൽ വന്ന് ലോക്ഡൗൺ കാരണം തിരിച്ചു പോകാൻ പറ്റാത്ത പ്രവാസികൾക്ക് കൂടി ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള നടപടി ഉണ്ടാകണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഹജ്ജ് നോർക്ക വകുപ്പ് മന്ത്രി കെ.ടി. ജലീൽ എന്നിവർക്ക് യൂത്ത് ലീഗ് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here