തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ടം തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുപ്പല്ലേ, തോറ്റുപോകും എന്ന ശീര്‍ഷകത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‍ക്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, യാത്രകള്‍ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‍ക്കുകള്‍ വലിച്ചെറിയാതിരിക്കുക, ഗര്‍ഭിണികളും കുട്ടികളും വയോധികരും വീടുകളില്‍ തന്നെ ഇരിക്കുക, കഴുകാത്ത കൈ കൊണ്ട് കണ്ണ് മൂക്ക് വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, പൊതു ഇടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക തുടങ്ങിയവയാണ് ഈ ക്യാമ്പെയിനില്‍ ഊന്നല്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേർ കൊല്ലത്തുള്ളവരും രണ്ട് വീതം തിരുവനന്തപുരം, കാസർകോട് സ്വദേശികളുമാണ്. കൊല്ലത്തെ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത് ഒരാൾ ആന്ധ്രയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാൾ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. കാസർകോട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് വന്നത്. ഇന്ന് പരിശോധിച്ച പത്തുപേരുടെ ഫലം നെഗറ്റീവാണ്. കണ്ണൂർ 3, കാസർകോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെഗറ്റീവായവാരുടെ ജില്ല തിരിച്ചുള്ള കണക്ക്.