ജില്ലയിലെ ഹോട്സ്പോട്ട് പട്ടികയിൽ മാറ്റം വരുത്തി പുതിയ പട്ടിക ഇറക്കി

0
186

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ ഹോട്സ്പോട്ട് പട്ടികയിൽ മാറ്റം വരുത്തി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയ പട്ടിക ഇറക്കി. രോഗ ബാധിതരില്ലാത്ത രണ്ടു പഞ്ചായത്ത് അടക്കം 4 പഞ്ചായത്തുകളെ‍യാണ് ഒഴിവാക്കിയത്. രോഗബാധിതരുള്ള കുമ്പളയെ ഒഴിവാക്കി പകരം മുളിയാർ പഞ്ചായത്തിനെ പട്ടികയിൽ ചേർത്തു. ആദ്യ പട്ടികയിൽ ഇതുവരെ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന കോടോം-ബേളൂർ, മഞ്ചേശ്വരം ഉൾപ്പെടെ 12 പഞ്ചായത്തുകളും 2 രണ്ടു നഗരസഭകളുമാണ് ഉണ്ടായിരുന്നത്.

എന്നാൽ 20നു പുറത്തിറക്കിയ പുതിയ പട്ടികയിൽ  മഞ്ചേശ്വരം, കോടോം-ബേളൂർ എന്നീ പഞ്ചായത്തുകൾക്കു പുറമേ രോഗബാധിതർ ഉണ്ടായിരുന്ന പള്ളിക്കര, കുമ്പള എന്നിവയെ ഒഴിവാക്കിയാണ് മുളിയാറിനെ പുതുതായി  ചേർത്തത്. ഇതോടെ ആദ്യ ഹോട്സ്പോട്ട് പട്ടികയിൽ പതിനാലിൽ നിന്നു പതിനൊന്നായി ജില്ലയിലെ പഞ്ചായത്ത്-നഗരഭകളുടെ എണ്ണം കുറഞ്ഞു. നാലു കോവിഡ് 19 രോഗികളിൽ രണ്ടു പേർ മാത്രമാണ് കുമ്പളയിൽ നിന്നു രോഗമുക്തി നേടിയത്.

പുതിയ പട്ടികയിൽ ഇടം പിടിച്ച മുളിയാറിൽ എട്ടു രോഗികളിൽ ആറു പേർ രോഗമുക്തി നേടിയിട്ടുണ്ട്. പട്ടികയിൽ നിന്നു ഒഴിവാക്കിയ പള്ളിക്കരയിൽ ആറു രോഗികളിൽ എല്ലാവരും രോഗമുക്തി നേടി. കാഞ്ഞങ്ങാട്, കാസർകോട് നഗരസഭകൾ, ചെമ്മനാട്, ചെങ്കള, മധുർ, മൊഗ്രാൽപുത്തുർ പൈവളികെ, ബദിയടുക്ക, മുളിയാർ, ഉദുമ, അജാനൂർ എന്നിവയാണ് പുതുക്കിയ പട്ടികയിലുള്ളത്.

മ‍ഞ്ചേശ്വരം, കോടോം-ബേളൂർ പഞ്ചായത്തുകൾ ഹോട്സ്പോട്ടുകളിൽ ഉൾപ്പെട്ടത് ആ പഞ്ചായത്തുകളിലെ രണ്ടു പേർ ചികിത്സയിലുണ്ടായിരുന്നതിനാലാണെന്ന് കലക്ടർ ഡി.സജിത്ത്ബാബു അറിയിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇൗ പട്ടിക തയാറാക്കിയതെന്നും മാനദണ്ഡം എന്താണെന്ന് അറിയില്ലെന്നും കുമ്പളയെ ഒഴിവാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജില്ലാ ആരോഗ്യവകുപ്പ്  അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here