കണ്ണൂർ: കാസർകോട് ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ടിന് പിന്നാലെ കണ്ണൂരിൽ നിന്നും സമാന വാർത്ത. കണ്ണൂരിൽ രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും വിവരങ്ങളാണ് ചോർന്നത്.
എസ്.പിയുടെ നിർദേശപ്രകാരം നിർമ്മിച്ച ആപിലൂടെയാണിത് സംഭവിച്ചത്. കണ്ണൂരിലെയും മാഹിയിലെയും കോവിഡ് ബാധിതരുടെയും അവരുമായി സമ്പർക്കം പുലർത്തിയ പ്രൈമറി, െസക്കൻഡറി പട്ടികയിലുള്ളവരുടെയും വിശദാംശങ്ങലാണ് ആപിലുണ്ടായിരുന്നത്. പൊലീസ് വികസിപ്പിച്ചെടുത്ത ആപ് 22നാണ് പ്രവർത്തനക്ഷമമായത്.
പൊതുജനങ്ങൾക്ക് ലഭ്യമാകാത്ത ഈ ആപിന്‍റെ പാസ് വേഡ് പുറത്തായതിനെ തുടർന്നാണ് വിവരങ്ങൾ ചോർന്നത്. ഇത് വാർത്തയായതോടെ ആപ് ഡിലീറ്റ് ചെയ്തുവെന്നാണ് വിവരം.
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ പൊലീസിന് കഴിഞ്ഞില്ലെന്നും വിഷയത്തിൽ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും ജില്ല കലക്ടർ പ്രതികരിച്ചു.