കൊറോണ രോ​ഗികൾക്ക് രുചിയും മണവും നഷ്ടമാകുന്നു; വൈറസിന്റെ പുതിയ ലക്ഷണങ്ങളെ കുറിച്ച് ​ഗവേഷകർ

0
185

വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക് പുറമെ രുചിയും മണവും നഷ്ടമാകുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ​ഗവേഷകർ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലെ 200 ഓളം രോ​ഗികളിൽ നടത്തിയ സർവ്വേയിലൂടെയാണ് ​ഗവേഷകർ ഈ അനുമാനത്തിലെത്തിയത്.

സർവ്വേ നടത്തിയ രോ​ഗികളിൽ 67 ശതമാനം പേർക്കും രുചിയോ മണമോ നഷ്ടപ്പെട്ടതായി ​ഗവേഷകർ കണ്ടെത്തി.

പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേൽ ബോർസെറ്റോയും സഹപ്രവർത്തകരും നടത്തിയ ​ഗവേഷണത്തിൽ പറയുന്നത്.

12 ശതമാനം രോ​ഗികൾക്ക് മാത്രമാണ് ആദ്യലക്ഷണമായി രുചിയും മണവും നഷ്ടപ്പെടുന്നത് കാണുന്നത്. 27 ശതമാനം പേർക്ക് മറ്റ് ലക്ഷണങ്ങൾക്കൊപ്പമാണ് ഇങ്ങനെയുണ്ടാകുന്നത്.

ഈ ലക്ഷണങ്ങൾ കാണിക്കുന്നവർ സ്വയം ക്വാറന്റൈൻ ചെയ്യണമെന്നും പരിശോധനയ്ക്ക് തയ്യാറാവണമെന്നും ​ഗവേഷകർ അഭിപ്രായപ്പെട്ടു.

രോ​ഗികളുമായി ഫോൺ വഴിയും ഓൺലൈൻ വഴിയും നടത്തിയ സംഭാഷണങ്ങളിലൂടെയാണ് സർവ്വേ നടത്തിയത്. ലോകമെമ്പാടുമുള്ള നാന്നൂറോളം വരുന്ന ഗവേഷകരുടെ ഒരു കണ്‍സോര്‍ഷ്യമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here