മഞ്ചേശ്വരം: (www.mediavisionnews.in) കാസർഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം അങ്കടിപദവ് സ്വദേശിയായ രുദ്രപ്പ (57) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ രണ്ട് വർഷമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു രുദ്രപ്പ. ഹൃദ്രോഗിയായിരുന്നു. ഇന്നലെ രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ, കാസർഗോഡോ എത്തിക്കാനായിരുന്നു നിർദേശം. മംഗലാപുരത്തേയ്ക്ക് പോകാൻ എളുപ്പമായിരുന്നുവെങ്കിലും അതിന് സാധിക്കാത്തതുകൊണ്ട് കാസർഗോട്ടെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു.