കാസര്‍കോട് (www.mediavisionnews.in): ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടം കോവിഡ്-19 ആസ്പത്രിയായി തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങിയതിന്റെ പിന്നാലെ ജില്ലയ്ക്ക് മറ്റൊരു സമ്മാനം കൂടി. 540 കിടക്കകളോട് കൂടിയ പുതിയ ആസ്പത്രി മൂന്ന് മാസത്തിനകം സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട പ്രീഫാബ് ഘടകങ്ങള്‍ ചേര്‍ത്തായിരിക്കും ആസ്പത്രി യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുകയെന്ന് കലക്ടര്‍ പറഞ്ഞു.
ചെമനാട് പഞ്ചായത്തിലാണ് ആസ്പത്രി സ്ഥാപിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പിന്റെ കൈവശമുള്ള ബെണ്ടിച്ചാലിലെ 15 ഏക്കര്‍, ചട്ടഞ്ചാലിനടുത്തുള്ള 5 ഏക്കര്‍ എന്നിവ പരിഗണിക്കുന്നതായി മനസ്സിലാക്കുന്നു.കുന്നും ചെരിവുമുള്ള സ്ഥലമായതിനാല്‍ സ്ഥലം നിരപ്പാക്കാന്‍ നാട്ടുകാരുടേയും കോണ്‍ട്രാക്ടര്‍മാരുടേയും സഹായം വേണ്ടിവരുമെന്നും കലക്ടര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രത്യേക താല്‍പര്യമെടുത്താണ് ആസ്പത്രിയുടെ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യത്തിലെത്തിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Home Local News കാസര്‍കോട്ട് 540 കിടക്കകളുള്ള പുതിയ ആസ്പത്രി; മൂന്ന് മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍