ഐപിഎല്‍ നടത്തും, പ്ലാന്‍ ബിയുമായി ബിസിസിഐ

0
219

മുംബൈ (www.mediavisionnews.in) : കൊറോണ വൈറസ് സംഹാര താണ്ഡവമാടിയതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണ്‍ നടക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായിരുന്നു. മാര്‍ച്ച് 29ന് തുടങ്ങേണ്ട ലീഗ് ഇതോടെ ഏപ്രില്‍ 15ലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ രാജ്യം സമ്പൂര്‍ണ്ണമായി ലോക്ഡൗണായതോടെ ഏപ്രിലില്‍ ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയത്തിലായി.

എന്നാല്‍ ഐപിഎല്‍ ഏതുവിധേനയും നടത്താനാണ് ബിസിസിഐ ലക്ഷ്്യമിടുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താനാണത്രെ ബിസിസിഐ ലക്ഷ്യമിടുന്നത്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ അധികൃതര്‍ നടത്തുന്നത്. ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലാണ് മത്സരം നടത്തേണ്ടതെങ്കില്‍ ഏഷ്യാ കപ്പ് മാറ്റിവെക്കേണ്ടിവരും. ഏഷ്യ കപ്പ് നീട്ടിവെക്കാന്‍ ബിസിസിഐ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും സംസാരമുണ്ട്. അങ്ങനെയെങ്കില്‍ ഈ നീക്കം വിവാദമായേക്കും.

ഐപിഎല്‍ ഉപേക്ഷിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നുള്ള ചിന്തയാണ് ബിസിസിഐയെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. ഏഷ്യാകപ്പിന് പുറമേ മറ്റ് ചില ക്രിക്കറ്റ് പരമ്പരകളും നീട്ടിവെക്കേണ്ടിയോ ഉപേക്ഷിക്കേണ്ടിയോ വന്നേക്കും. ഇന്ത്യയും, ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന, ടി20 പരമ്പരകളും, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളുടെ ചില പരമ്പരകളും ഇതില്‍പ്പെടും.

ഐപിഎല്‍ നടക്കാതിരുന്നാല്‍ 10000 കോടിയുടെ നഷ്ടമാണത്രെ ഉണ്ടാകു. ഇതാണ് കടുംകൈ ചെയ്യാന്‍ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here