ആടിനെ വിറ്റുകിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്‌ നല്‍കിയ സുബൈദയാണ്‌ താരം

0
209

തിരുവനന്തപുരം (www.mediavisionnews.in):മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കിട്ടിയ സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കൊല്ലത്തെ സുബൈദയുടേതാണ്. മുഖ്യമന്ത്രി തന്നെയാണ് ആടിനെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് ഉണ്ടായ ഒരു അനുഭവം തന്‍റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറു ചായക്കട നടത്തുന്ന സുബൈദ ആടിനെ വിറ്റുകിട്ടിയ തുകയില്‍നിന്ന് അത്യാവശ്യ കടങ്ങള്‍ തീര്‍ത്ത് 5510 രൂപയാണ് കൈമാറിയതെന്നും മുഖ്യമന്ത്രി അറിയിച്ചു. കുരുമുളക് വിറ്റ് പണം നല്‍കിയവരുണ്ട്. എന്തിന് തങ്ങളുടെ സ്പെഷ്യല്‍ മീല്‍ വേണ്ട എന്നുവെച്ച് അതിന്‍റെ തുക സന്തോഷപൂര്‍വം നല്‍കിയ ത്വക് രോഗ ആശുപത്രിയിലെ അന്തേവാസികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവരൊന്നും എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചല്ല ഇതു ചെയുന്നത്. ഇത് തിരിച്ചുകിട്ടുമെന്നു കരുതിയല്ല. ഇത് മനോഭാവത്തിന്‍റെ പ്രശ്നമാണ്. ഏത് പ്രയാസഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണം എന്ന മാനസിക അവസ്ഥയാണ് നമ്മുടെ നാട്ടിലെ ആബാലവൃദ്ധത്തെയും നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹജീവികളോടുള്ള കരുതല്‍ വേണ്ടത്ര ഉള്ളവര്‍ തന്നെയാണ് നമ്മുടെ ജീവനക്കാരും അധ്യാപകരും. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ഒരേ മനസോടെ ഉദ്യാഗസ്ഥ സമൂഹം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. അവര്‍ക്ക്  ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് നല്ല ഗ്രാഹ്യം ഉണ്ടാവും. അതുകൊണ്ടാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നതിനു മുമ്പുതന്നെ പലരും സ്വന്തമായി തീരുമാനമെടുത്ത് ശമ്പളം സംഭാവന നല്‍കുമെന്ന് പ്രാഖ്യാപിച്ചതും അങ്ങനെ ചെയ്തതും. ഇന്ന് മാധ്യമങ്ങളില്‍ കണ്ട ഒരു ഗൗരവമുള്ള വിഷയം കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ശമ്പളത്തില്‍ ഒരു ഭാഗം മാറ്റിവെക്കാനുള്ള ഉത്തരവ് ചിലര്‍ കത്തിച്ചതാണ്. അത് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് തിരുവനന്തപുരം വ്ളാത്താങ്കരയിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആദര്‍ശിനെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും സംഭാവന സ്വീകരിക്കാനുള്ള ഒരു പ്രൊജക്ടുമായാണ് ആ കൊച്ചു മിടുക്കന്‍ കഴിഞ്ഞ ആഗസ്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. അഞ്ചാം ക്ലാസു മുതല്‍ ആദര്‍ശ് മുടക്കമില്ലാതെ സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നു. ദുരിതം അനുഭവിക്കുന്നവരെ കുറിച്ചുള്ള കുട്ടികളുടെ കരുതല്‍ എത്ര വലുതാണ് തെളിയിക്കുന്ന അനുഭവമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുവിന് തലേ ദിവസം വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമോ എന്ന് കുട്ടികളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നമ്മുടെ കുട്ടികള്‍ അത് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അവര്‍ക്ക് കിട്ടിയ കൈനീട്ടം സന്തോഷത്തോടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആ കുട്ടികളുടെ പേരു വിവരം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കുഞ്ഞുമനസ്സുകളുടെ വലുപ്പം ഈ ലോകം അറിയണമെന്നതു കൊണ്ടാണെന്നും മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here