വിസിറ്റ്​ വിസയില്‍ എത്തിയവര്‍ക്ക്​ യു.എ.ഇയില്‍ ഇറങ്ങാനായില്ല; മലയാളിക​ളെ മടക്കി അയച്ചു

0
227

ദുബൈ: (www.mediavisionnews.in) കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ നിയ​ന്ത്രണം കര്‍ശനമാക്കിയ യു.എ.ഇയില്‍ ഇന്ത്യയില്‍ നിന്നെത്തിയ യാ​ത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന്​ തിരിച്ചയക്കുന്നു. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തില്‍ നിന്ന്​ ഇത്തിഹാദ്​ വിമാനത്തില്‍ അബൂദബയില്‍ വന്നിറങ്ങിയ നിരവധി പേര്‍ക്കാണ്​ തിരിച്ചുപോരേണ്ടി വന്നിരിക്കുന്നത്​. നേരത്തേ അനുവദിച്ച സന്ദര്‍ശക വിസകളും അസാധുവാകുന്ന വിവരം മാധ്യമം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.

പുതിയ വിസകള്‍ ഇഷ്യൂ​ ചെയ്യുന്നത്​ മാര്‍ച്ച്‌​ 17 മുതല്‍ യു.എ.ഇ നിര്‍ത്തിവെച്ചിരിക്കുകയാണ്​. അതിന്​ മുന്‍പ്​ ഇഷ്യൂ ചെയ്​ത സന്ദര്‍ശക, ടൂറിസ്​റ്റ്​ വിസകളുമായും ഇപ്പോള്‍ യു.എ.ഇയിലേക്ക്​ യാത്ര അസാധ്യമാണ്​. കാലാവധിയുള്ള താമസ വിസയുള്ളവര്‍ക്ക്​ മാത്രമേ നിലവില്‍ രാജ്യത്തേക്ക്​ പ്രവേശനം ലഭിക്കുകയുള്ളൂ.

യാത്രാ നിയന്ത്രണങ്ങള്‍ ശക്​തമാക്കിയ അവസ്​ഥയില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന്​ യു.എ.ഇ അധികൃതരും ഇന്ത്യന്‍ എംബസിയും യാത്രക്കാര്‍ക്ക്​ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ യാത്രാ വിലക്കുകള്‍ ഉണ്ടാവും എന്നും സൂചനയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here