ലോക്ക്ഡൗൺ; ഭക്ഷണം കിട്ടാതെ വലഞ്ഞ് ഉപ്പളയിൽ അന്യസംസ്ഥാന തൊഴിലാളികളും യാചകരും

0
169

ഉപ്പള: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാതെ വലഞ്ഞ് ആയിരകണക്കിന് അന്യ സംസ്ഥാന തൊഴിലാളികളും യാചകരും. ഇതര സംസ്ഥാന തൊഴിലാളികൾ ജോലിയും ഭക്ഷണവുമില്ലാതെ ദിവസങ്ങളോളമായി താമസസ്ഥലങ്ങളിൽ കുടുങ്ങിരിക്കുകയാണ്.

മുമ്പ് നിരോധനാജ്ഞയും ഇപ്പോർ സമ്പൂർണ്ണ ലോക്ക് സൗണും വന്നതോടെ ഏറെ ഭീതിയിലായ ഇവർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ജനതാ കർഫ്യൂ തൊട്ട് പൂർണ്ണമായും തൊഴിലും ഭക്ഷണവുമില്ലാതായതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് കണക്കുകൂട്ടിയ ഇവർ എത്തിപ്പെടാനുള്ള മറ്റൊരു ഇടം അന്വേഷിക്കുകയാണ്. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, രാജസ്ഥാൻ, ദില്ലി, തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. ഹോട്ടൽ, മാർബിൾ നിർമാണ ജോലികളടക്കമുള്ളവയിൽ ഏർപ്പെടുന്നവരാണ് ഭൂരിഭാഗം തൊഴിലാളികളും. നിരോധനാജ്ഞയോടൊപ്പം സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതാണ് ഇവരെ വലച്ചത്. തീവണ്ടി സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചതു കാരണം നാടുകളിലേക്ക് പോകാനും ഇവർക്ക് കഴിയാതെ വന്നു. എങ്ങനെയെങ്കിലും നാടുകളിലേക്ക് തിരിക്കാമെന്ന് വിചാരിച്ച് താമസസ്ഥലങ്ങളിൽ നിന്ന് ഇവർ കൂട്ടമായി പുറത്തിറങ്ങുന്ന കാഴ്ച്ചകളാണ് ഉപ്പളയിലും മറ്റിടങ്ങളിലും കാണാനായത്.

രണ്ട് ദിവസമായി ദേശിയപാതയോരത്ത് കൂടി മംഗളൂരു ലക്ഷ്യമാക്കി നടന്നു പോവുകയാണ് ഭൂരിഭാഗം പേരും. ദേശിയ പാതയിൽ പോകുന്ന ടാങ്കർ ലോറികളകടക്കമുള്ള വാഹനങ്ങൾക്ക് രാത്രികളിൽ കൈ കാണിക്കുന്നുന്നുണ്ടെങ്കിലും ആരും തന്നെ നിർത്തുന്നില്ല. പാതയോരത്തെ ബസ് കാത്തിരുപ്പു കേന്ദ്രങ്ങളിൽ ബാഗുമായി നേരം വെളുപ്പിക്കുകയാണ് ചിലർ ചെയ്തത്. ഞങ്ങൾ അന്യസംസ്ഥാന തൊഴിലാളികളാണെന്നും ഇവിടെ തന്നെ ജോലി ചെയ്തുവരുന്നവരാണെന്നും കേരള പൊലിസിന് അറിഞ്ഞിട്ടും ഞങ്ങളെ അടിച്ച് ഓടിക്കുകയാണ് പൊലിസ് ചെയ്തതെന്ന് ഒരാൾ പറഞ്ഞു. പുറത്തിറങ്ങി ഭക്ഷണ സാധനം വാങ്ങാൻ ഞങ്ങളുടെ കൈയ്യിൽ രേഖകളൊന്നുമില്ല. ഇവിടെ നിന്നാൽ ഞങ്ങൾ പട്ടിണിയിലാകുമെന്നാണ് വളരെ വേദനയോടെ അവർ ഇത് പറയുന്നത്.

അതിനേക്കാളേരെ ദയനീയമാണ് തെരുവുകളിലും മറ്റും കഴിഞ്ഞു കൂടുന്ന ഭിക്ഷാടകരുടെ കാര്യം. ഭക്ഷണവും വെള്ളവും കാട്ടാതെ വിശന്നു കരയുകയാണ് അവർ. എങ്ങോട്ട്‌ പോകണമെന്ന് അവർക്ക് ലക്ഷ്യമില്ല. നൂറ് കണക്കിന് യാചകരും മറ്റുമാണ് നിരോധനാജ്ഞയോടെ വിവിധ നഗരങ്ങളിൽ പട്ടിണിയിലായത്. അന്യ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തില്ലെങ്കിൽ ശേഷിക്കുന്നവരും കുടുങ്ങി കിടക്കുന്നവരും പട്ടിണിയിലാകും.

അതേ സമയം കുടുങ്ങിക്കിടക്കുന്നവരിൽ ശേഷിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും യാചകർക്കും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷണം പാകം ചെയ്തു നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here