ന്യൂഡല്‍ഹി: (www.mediavisionnews.in) ഈ കൊറോണ കാലത്ത് പോൺ വീഡിയോ കാണുന്നവരുടെ എണ്ണം വർധിച്ചതായി ഹോൺ ഹബ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്. ഫെബ്രുവരി 24 മുതൽ മാർച്ച് 17 വരെ സൈറ്റിലുടനീളം ട്രാഫിക് ഗണ്യമായി വർധിച്ചുവെന്ന് കണ്ടെത്തി. സൈറ്റിലേക്കുള്ള ദൈനംദിന ഉപയോഗം 11.6 ശതമാനമായി വർധിച്ചു.
ജർമ്മനി, സ്വിറ്റ്സർലാന്റ്, നെതർലാന്റ് എന്നിവിടങ്ങളിലുള്ളവരിലാണ് പോൺ വീഡിയോ കാണുന്നതിൽ കുത്തനെ വർധനവ് ഉണ്ടായിരിക്കുന്നതെന്ന് പോൺ ഹബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 17 വരെ ജർമ്മനി നിന്ന് 5.8% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
സ്വിറ്റ്സർലാന്റിൽ 11.5% വർധനയും നെതർലാന്റിൽ 14% വർധനയും രേഖപ്പെടുത്തി. ജർമ്മനി, സ്വിറ്റ്സർലൻഡ്, നെതർലാന്റ് എന്നിവിടങ്ങളിൽ ലൈംഗിക തൊഴിൽ വ്യവസായങ്ങൾ വളർത്തിയെടുക്കുന്നതിൽ പ്രശസ്തമാണ്. റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റുകൾ വിനോദ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു.
കൊറോണ വൈറസ് വ്യാപകമായിരിക്കുന്ന ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നിവിടങ്ങളിൽ സൗജന്യ അശ്ലീല സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്തതിന് ശേഷം വൻ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. ഉപയോക്താക്കളുടെ ഇടപെടലിൽ സ്‌പെയിനിൽ 61.3 ശതമാനം വർധനയും ഫ്രാൻസിൽ 38.2 ശതമാനവും ഇറ്റലിയിൽ മാർച്ച് 17 വരെ 30 ശതമാനവും വർധനവുണ്ടായി.
കൊവിഡ് 19 ബാധയെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സൗജന്യമായി പോണ്‍ വീഡിയോ കാണാന്‍ പോണ്‍ ഹബ് വെബ്‌സൈറ്റ് നേരത്തെ സൗകര്യമൊരുക്കിയിരുന്നു. ലോകത്തെ എല്ലായിടത്തും പ്രീമിയം സൗജന്യമാക്കി.
ഫ്രീ പ്രീമിയം നല്‍കുന്നതിലൂടെ ആളുകളെ വീട്ടിലിരുത്താന്‍ പോണ്‍ഹബ് പ്രേരിപ്പിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വെബ്‌സൈറ്റ് നിരോധിച്ചതിനാല്‍ സൗജന്യം ഉപയോഗിക്കാനാകില്ല.