യു.എ.ഇയില്‍ ഇന്ന്​ രാത്രി മുതല്‍ അണുനശീകരണ പ്രവര്‍ത്തനം: പുറത്തിറങ്ങിയാല്‍ അകത്താവും

0
209

ദുബൈ: (www.mediavisionnews.in) യു.എ.ഇയിലെമ്പാടും ദേശീയ അണുനശീകരണ പ്രവര്‍ത്തനം വ്യാഴാഴ്​ച രാത്രി എട്ടു മണിക്ക്​​ ആരംഭിക്കും. ഞായറാഴ്​ച രാവിലെ വരെ രാജ്യത്തെ പൊതുവാഹനങ്ങള്‍, താമസ ഇടങ്ങള്‍, പൊതുസ്​ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അനുനാശന പ്രവര്‍ത്തനം നടത്തും. ഇൗ സമയം രാജ്യത്തെ താമസക്കാര്‍ക്ക്​ അതീവ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല എന്ന്​ അധികൃതര്‍ വ്യക്​തമാക്കി.

ഭക്ഷണം, മരുന്ന്​ എന്നിവ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക്​ ജയിലും പിഴയും ഉള്‍പ്പെടെ കര്‍ശന ശിക്ഷകള്‍ നേരിടേണ്ടി വരും എന്നും യു.എ.ഇ ആരോഗ്യ മേഖലയുടെ ഒൗദ്യോഗിക വക്​താവ്​ ഡോ. ഫരീദ അല്‍ ഹൊസനി വ്യക്​തമാക്കി. ഉൗര്‍ജം, ടെലി കമ്യൂണികേഷന്‍, പബ്ലിക്​ മീഡിയ, ആരോഗ്യം,സുരക്ഷ, പൊലീസ്​, എയര്‍പോര്‍ട്ട്​, ബാങ്ക്​ തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്​ ജോലി ആവശ്യാര്‍ഥം പുറത്തുപോകാം. ഇവരുടെ തിരിച്ചറിയല്‍ ജോലി രേഖകള്‍ പരിശോധിച്ച ശേഷമാണ്​ പുറത്തിറങ്ങാന്‍ അനുമതി നല്‍കുക.

രാജ്യത്തി​​െന്‍റ സുപ്രധാനമായ ഇൗ ദൗത്യത്തില്‍ സഹകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാവുമെന്ന്​ അഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ അബ്​ദുല്‍ അസീസ്​ അബ്​ദുല്ലാ അല്‍അഹ്​മദും അറിയിച്ചു. ദുബൈ മെട്രോ ഉള്‍പ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഇന്നു വൈകുന്നേരം മുതല്‍ നിര്‍ത്തിവെക്കുകയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here