കാസർകോട്: (www.mediavisionnews.in) കോവിഡ് മുൻകരുതലിന്റെ ഭാഗമായി മുംബൈയിൽ നിന്നും എത്തിയ 32 പേരടങ്ങിയ കാസർകോട്ടുകാരുടെ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയത്.
വലിയപറമ്പ് പടന്നക്കടപ്പുറം ഗവർൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ പ്രത്യേക ഐസൊലേഷൻ വാർഡ് സജ്ജമാക്കിയാണ് ഇത്രയും പേരെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത 14 ദിവസം ഇവർ ഈ ക്യാംപിൽ തുടരും. നിലവിൽ ഇവരിലാർക്കും രോഗലക്ഷണങ്ങളില്ല. 14 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. അടുത്ത രണ്ടാഴ്ച ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുക.