മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചു; ഒടുവില്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക്, വീണ്ടും അറസ്റ്റ്

0
164

അഹമ്മദാബാദ്: (www.mediavisionnews.in) മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് പിടിച്ചയാള്‍ ലോക്കപ്പില്‍ കിടന്ന് ടിക് ടോക് വീഡിയോ ചെയ്തു. പിന്നാലെ പോലീസ് വീണ്ടും കേസെടുത്തു. അഹമ്മദാബാദിലെ മേഘാനിനഗര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ലോക്കപ്പിലായ കരണ്‍സിങ് ശെഖാവത്തിനെ കാണാന്‍ നാലു കൂട്ടുകാര്‍ സ്റ്റേഷനിലെത്തി.

ഇവര്‍ സംസാരിക്കുന്നതിനിടയിലാണ് ടിക് ടോക് വീഡിയോ എടുത്താല്‍ വൈറലാകുമെന്ന് കൂട്ടത്തിലൊരാള്‍ പറഞ്ഞത്. ഉടന്‍ തന്നെ ബോളിവുഡ് ഗാനത്തിനൊപ്പം കരണ്‍ ലോക്കപ്പിനുള്ളില്‍ നിന്നും മറ്റുള്ളവര്‍ പുറത്ത് നിന്നും വീഡിയോ എടുക്കുകയായിരുന്നു. സഞ്ജയ് ദത്ത് നായകനായ ഖല്‍നായകിലെ പാട്ടാണ് പശ്ചാത്തലത്തില്‍ ഇവര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്.

സംഭവം വിവാദമായെങ്കിലും വീഡിയോ വൈറലാണ്. നാലുപേരെയും പോലീസ് അറസ്റ്റും ചെയ്തു. സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ തെളിവായി ശേഖരിച്ചത്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അത് മറയ്ക്കുന്നതിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here