ന്യൂഡല്‍ഹി: (www.mediavisionnews.in) മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എല്‍.എമാരില്‍ ഒരാള്‍ രാജി വച്ചു. ബി.ജെ.പി റിസോര്‍ട്ടിലേക്ക് മാറ്റിയ എം..എല്‍..എമാരില്‍ ഒരാളായ ഹര്‍ദീപ് സിംഗ് ആണ് രാജിവച്ചത്. ഇദ്ദേഹം രാജിക്കത്ത് നല്‍കിയതായി അറിയിച്ചു.
6 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരുന്ന കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷന്‍ താമരയ്ക്കു ബിജെപി തുടക്കമിട്ടെന്ന അഭ്യൂഹങ്ങള്‍ പരന്നതിനു പിന്നാലെയാണ് എട്ട് എം.എല്‍.എമാര്‍ അപ്രത്യക്ഷരായത്.. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ആഡംബര ഹോട്ടലില്‍ അവരെ ഒളിപ്പിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നെങ്കിലും ബി.ജെ.പി നിഷേധിച്ചു.
8 എംഎല്‍എമാരില്‍ ഒരു കോണ്‍ഗ്രസ് അംഗവും സ്വതന്ത്രനുമൊഴികെ 6 പേര്‍ വൈകിട്ടു ഭോപാലില്‍ തിരിച്ചെത്തിയെന്നും സര്‍ക്കാരിനു ഭീഷണിയില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു, ഇവരില്‍ തിരികെവരാതിരുന്ന കോണ്‍ഗ്രസ് എം.എല്‍.എയായ ഹര്‍ദീപ് സിംഗാണ് രാജിവച്ചത്. ബി.ജെ.പിയിലെ ഏതാനും എം.എ.ല്‍എമാര്‍ കോണ്‍ഗ്രസുമായി സമ്ബര്‍ക്കത്തിലാണെന്നു കമല്‍നാഥും വെളിപ്പെടുത്തിയിരുന്നു.