മംഗൽപ്പാടി കുക്കാറിൽ കുഴൽകിണർ ലോറി മറിഞ്ഞ് നാലുപേർക്ക്പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

0
203

ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി കുക്കാറിൽ കുഴൽകിണർ ലോറി മറിഞ്ഞ് നാല് പേർക്ക് പരുക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ ദേശിയ പാതയിൽ കുക്കാർ പാലത്തിന് സമീപമാണ് കുഴൽ കിണർ ലോറി അപകടത്തിൽ പ്പെട്ടത്. കെ.എ 01 എ.സി 9439 കർണാടക രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തിയാണ് ലോറിക്കടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here