മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് അടയ്ക്കും

0
193

കാസർകോട്: (www.mediavisionnews.in) മംഗളൂരു – കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ അടച്ചിടും. ഈ മാസം 31 വരെയാണ് അടച്ചിടുക. കാസര്‍കോട് ഇന്നലെ ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കര്‍ണാടക ഇത്തരമൊരു തീരുമാനമെടുത്തത്.

കാസര്‍കോട് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കാസര്‍കോടേക്കുള്ള ബസ് സര്‍വ്വീസുകളില്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here