ഭീതി വേണ്ട ജാഗ്രത മതി കുമ്പള ജന മൈത്രി പൊലിസ് മൈക്ക് അനൗൺസ്മെന്റ് തുടങ്ങി

0
178

കുമ്പള (www.mediavisionnews.in) : കൊവിഡ് 19 വൈറസിന്റ വ്യാപനം തടയുന്നതിന് ജനങ്ങളുടെ ഭാഗത്ത് കൂടുതൽ ജാഗ്രതയും കരുതലും വേണമെന്ന ആഹ്വാനവുമായി പൊലിസും ബോധവത്ക്കരണത്തിനു തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി കുമ്പള ജനമൈത്രി പൊലിസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിലെ കവലകളും മറ്റും കേന്ദ്രീകരിച്ച് ഭീതിയല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശവുമായി മൈക്ക് അനൗൺസ്ന്റ് തുടങ്ങി.

വിവാഹങ്ങളും മറ്റു ആഘോഷങ്ങളും ഉത്സവങ്ങളുംഒഴിവാക്കൂക. യാത്രകളും സമ്പർക്കങ്ങളും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമായിരിക്കുക. വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക എന്നിവയാണ് പൊലിസ് പ്രധനമായും ജനങ്ങൾക്കു നൽകുന്ന നിർദ്ദേശം. പൊലിസിന്റെ ബോധവത്ക്കരണം രണ്ടാഴ്ച്ച തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here