ക്രിപ്‌റ്റോ കറന്‍സി ഇടപാടിനുള്ള നിരോധനം നീക്കി സുപ്രിംകോടതി

0
182

ന്യൂഡല്‍ഹി (www.mediavisionnews.in):ക്രിപ്‌റ്റോ കറന്‍സി നിരോധനം നീക്കി സുപ്രിംകോടതി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല. ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് രാജ്യത്ത് നിരോധനമില്ലെന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

ക്രിപ്‌റ്റോ ഇടപാടിന്റെ റിസ്‌ക് കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നായിരുന്നു വിശദീകരണം. ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്‌കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിന്റെ മൊത്തം വിപണിമൂല്യം.

2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഐഎഎംഎഐ)ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here