കൊവിഡ് 19: മംഗളൂരുവിൽ നിരീക്ഷണത്തിലിരിക്കെ ആശുപത്രിയില്‍ നിന്ന് കടന്ന യുവാവിന്‍റെ പരിശോധനാ ഫലം പുറത്ത്

0
195

മംഗളൂരു: (www.mediavisionnews.in) മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും കടന്ന കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്നലെ രാത്രിയാണ് വിദേശത്തുനിന്നു എത്തിയ യുവാവിനെ രോഗലക്ഷണങ്ങളെന്ന സംശയത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നെത്തിയ യുവാവ് പിന്നീട് ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ കടന്നുകളയുകയായിരുന്നു. കേരള കർണാടക അതിർത്തിയായ തലപ്പാടി സ്വദേശിയാണ് യുവാവ്. ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞ യുവാവിനെത്തേടി ഡോക്ടർമാരുടെ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here