വാഷിങ്ടണ്‍: (www.mediavisionnews.in) ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. 18804 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഇന്നലെ മാത്രം മരിച്ചത് 743 പേരാണ്.
197 രാജ്യങ്ങളിലായി കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ലക്ഷം കടന്നു. വിവിധ രാജ്യങ്ങളിലായി പതിമൂവായിരത്തിലധികം ആളുകളാണ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇറ്റലിയിലും അമേരിക്കയിലും വൈറസ് നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം ചൈനയില്‍ ഇന്നലെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. 500ലധികം പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.