ഉപ്പള: (www.mediavisionnews.in) കൊറോണ വൈറസിന്റെ വ്യാപനത്തിൽ ജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തണമെന്നും, ഏത് സാഹചര്യത്തിലും കർമ്മ നിരതരായി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ സജ്ജരാണെന്നും മണ്ഡലം മുസ്ലിം യൂത്ത് ലീഗ് അടിയന്തിര യോഗം അറിയിച്ചു. സേവനമേഖലയിൽ ഏതവസരത്തിലും ജനങ്ങൾക്ക് വൈറ്റ്ഗാർഡിനെ ഉപയോഗിക്കാം. ഇതിനായി പ്രത്യേക ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.
മണ്ഡലം പ്രസിഡന്റ് എ. മുക്താറിന്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന അടിയന്തിര യോഗം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്‌റഫ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി. എം. മുസ്തഫ സ്വാഗതം പറഞ്ഞു. രോഗം സ്ഥിരീകരിച്ചാൽ അവരെ പാർപ്പിക്കാൻ മണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് സ്ഥാപിക്കണമെന്നും, ഇത്തരം രോഗികളുടെ സാമ്പിൾ പരിശോധനയ്ക്കായി മഞ്ചേശ്വരം താലൂക് ആശുപത്രിയിൽ കളക്ഷൻ സെന്റർ അനുവദിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ യൂത്ത് ലീഗ് ജില്ലാ ട്രഷറർ യൂസഫ് ഉളുവാർ, സെക്രട്ടറി അസീസ് കളത്തൂർ, ഖാലിദ് ബംബ്രാണ, കെ.എഫ് ഇഖ്ബാൽ, സിദ്ദിഖ് ദണ്ഡഗോളി, ഹനീഫ് സീതാംഗോളി, സക്കീർ, നൗഫൽ ചെറുഗോളി, ഹകീം ഖണ്ഡിക, നാസർ ഇടിയ, നിയാസ് മൊഗ്രാൽ ചർച്ചയിൽ പങ്കെടുത്തു.
ഹെൽപ് ലൈൻ നമ്പർ:
9447278348, 9496062405, 9895311678.