തിരുവനന്തപുരം (www.mediavisionnews.in) : കൊറോണ ഭീതിയെ തുടര്‍ന്ന് കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തടയുന്നു. സ്വകാര്യ വാഹനങ്ങളെല്ലാം കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തികളില്‍ തടഞ്ഞ് കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എന്നാല്‍ ചരക്കു വാഹനങ്ങള്‍ക്കും നിയന്ത്രണമില്ല.
കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള യാത്രകള്‍ മാത്രമാണ് അനുവദിക്കുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരാനാണ് കര്‍ണാടകയും തമിഴ്‌നാടും തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക്‌പോസ്റ്റുകളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്.