കാസര്‍കോട്ട് ഇരട്ടപ്പൂട്ട്; ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, അവശ്യസാധനങ്ങള്‍ പോലീസ് എത്തിക്കും

0
199

കാസര്‍കോട്: (www.mediavisionnews.in) ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടു ചെയ്ത ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

അവശ്യസാധനങ്ങള്‍ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ പറഞ്ഞു. പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്.

കനത്ത പോലീസ് ബന്തവസ്സ് ഉണ്ടാകും. ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം.

കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. വീട്ടിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇനി അതനുവദിക്കില്ലെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here