കര്‍ണാടകയില്‍ ഒമ്പത് ജില്ലകള്‍ അടച്ചിടും; അതില്‍ മംഗളൂരുവും

0
193

ബെംഗളൂരു: (www.mediavisionnews.in) കൊവിഡ് 19 പൊസീറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ ഒമ്പത് ജില്ലകള്‍ അടച്ചിടും. മാര്‍ച്ച് 31വരെയാണ് ഈ ജില്ലകള്‍ അടച്ചിടുകയെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മംഗളൂരു, കലബുര്‍ഗി, കൂര്‍ഗ്, ചിക്കബല്ലാപുര, ബെല്‍ഗാവി, ധാര്‍വാദ് എന്നീ ജില്ലകളാണ് അടച്ചിടുക. രാജ്യത്താകമാനം 75 ജില്ലകള്‍ അടച്ചിടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്നു മരണം റിപ്പോര്‍ട്ടുചെയ്തു.

മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചികിത്സയിലുണ്ടായിരുന്ന 69കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഞായറാഴ്ച രണ്ട് മരണങ്ങള്‍ സംഭവിച്ചത്. ഞായറാഴ്ച മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്.

ശനിയാഴ്ച പാട്‌നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here