ഉപ്പള താലൂക് ആശുപത്രിയിൽ അടിയന്തരമായി ഐസുലേഷൻ വാർഡ് സജ്ജീകരിക്കുക; മംഗൽപാടി ജനകീയ വേദി

0
188

ഉപ്പള (www.mediavisionnews.in) : നിലവിലെ കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ ഉപ്പള ഭാഗങ്ങളിൽ നിരവധി വിദേശ വാസികൾ വന്നിട്ടുള്ളതിനാലും ഇനിയും വേദശത്തു നിന്നും നിരവധി യുവാക്കൾ വരാനുള്ള സാഹചര്യമുള്ളതിനാലും,  കാസറഗോഡ് നിലവിലുള്ള ഐസുലേഷൻ കേന്ദ്രങ്ങളിലേക്ക് ദൂര പരിധി കാരണം പലരും പോകാൻ മടികാണിക്കുന്നത് കാരണം  പോകാൻ  ഉപ്പള താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ കേന്ദ്രങ്ങൾ അടിയന്തിരമായി സജ്ജീകരിക്കണമെന്ന് മംഗലപാടി ജനകീയ വേദി പ്രവർത്തകർ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു 

നിലവിൽ വിദേശത്തു നിന്നും വരുന്നവർ വീടുകളിൽ ഐസുലേഷൻ പാലിക്കാൻ ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്നുണ്ടെങ്കിലും പലരും അത് കൃത്യമായി പാലിക്കുന്നില്ല കാരണം പ്രദേശത്തു തന്നെ ഐസുലേഷൻ ഉണ്ടെങ്കിൽ അതിനു ഒരു പരിഹാരമാകും

ഐസുലേഷനിൽ കഴിയേണ്ടവർ പലരും കറങ്ങി നടക്കുന്നുണ്ട് എന്നത് നാട്ടുകാരിൽ വലിയ പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ട്, ഇതിന് പരിഹാരമായി പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ എത്രയും വേഗം താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്നും, വിദേശത്തു നിന്നും വരുന്നവരെ 15 ദിവസം അവിടെ പാർപ്പിച്ചു നിരീക്ഷണവിദേയമാക്കണമെന്നും മംഗലപാടി ജനകീയ വേദി ഇതുമായി  ബന്ധപ്പെട്ട മേധാവികളോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here