അതിർത്തി അടച്ചിടൽ:കർണ്ണാടക സർക്കാരിന്റെത് ക്രൂരമായ നടപടി,കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം:എംസി ഖമറുദ്ധീൻ

0
167

മഞ്ചേശ്വരം (www.mediavisionnews.in) : കേരളത്തിൽ നിന്ന് അടിയന്തിര ചികിത്സക്കായി മംഗലാപുരത്തെ ആശുപത്രികളിലേക്ക് കൊണ്ട് പോവുന്ന രോഗികളെ അതിർത്തിയിൽ നിന്ന് തിരിച്ചയക്കുന്ന കർണ്ണാടക സർക്കാരിന്റെ നടപടി മനുഷ്യത്വരഹിതവും ക്രൂരവുമാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്നും മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ ആവശ്യപ്പെട്ടു.

ഈ ക്രൂര നടപടിയുടെ ഫലമാണ് ഇന്ന് ‘ ഒരു രോഗിയുടെ മരണത്തിൽ പോലും എത്തിച്ചത്.ഡയാലിസിസിനും ഹൃദയ സംബന്ധമായ ആവശ്യത്തിനും ക്യാൻസർ ചികിത്സയ്ക്കുമൊക്കെയായി സ്ഥിരമായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന നിരവധി രോഗികളാണ് ആശുപത്രിയിലെത്താനാവാതെ ദുരിതത്തിലാവുന്നത്.ഒരു രാജ്യത്ത് തന്നെ അതിർത്തികളിൽ മതിൽ കെട്ടിയും മണ്ണിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം പ്രവണത ഇന്ത്യയയെ പോലോത്ത ജനാധിപത്യ രാജ്യത്തിന് അഭികാമ്യമല്ലെന്നും എം.ൽ.എ പറഞ്ഞു.

ആപത്ത് കാലത്ത് നമ്മുടെ ആവശ്യത്തിന് നമ്മൾ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും മനസ്സിലാക്കി മംഗലാപുരത്ത് മൾട്ടി സ്പ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പൊക്കുന്ന നമ്മുടെ നാട്ടുകാർ അതിന് പുറമെ ഈ കാസറഗോഡ് തന്നെ ഇത്തരം സ്ഥാപനങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചാലോചിച്ച് ഇക്കാര്യങ്ങളിൽ നമുക്ക് സ്വയം പര്യാപ്തത നേടേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതുണ്ടെന്നും എം.എൽ.എ കുട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here