കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് സംശയിക്കുന്ന 77 പേരുടെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അതില്‍ പോസറ്റീവ് ആകുന്നവരുടെ എണ്ണം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഇന്നത്തെ ദിവസം വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഇതേവരെ 45 രോഗികളാണ് കോവിഡ് പോസറ്റീവ് ആയത്. അതില്‍ കോവിഡ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍നിന്നെത്തിയ ആള്‍ മാത്രമാണ് 4 ടെസ്റ്റിലും നെഗറ്റീവ് ആയി പൂര്‍ണമായും രോഗ മുക്തി നേടിയതെന്ന് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് പറഞ്ഞു. മറ്റു 44 പേരും ഇപ്പോഴും കോവിഡ് ബാധിതരാണ്. അവരുടെ അടുത്ത മൂന്ന് ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ മാത്രമേ രോഗമുക്തരാണെന്ന് ഉറപ്പിക്കാന്‍ സാധിക്കൂ. രോഗലക്ഷണം കാണിച്ചവരുടെ ഒരു സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയാലും അവര്‍ പൂര്‍ണമായി രോഗമുക്തി നേടിയെന്ന് പറയാനാവില്ല. അവരും 14 ദിവസം നിര്‍ബന്ധമായും റൂം ക്വാറന്‍റൈനിലായിരിക്കണം. അടുത്ത പരിശോധനയിലും ഫലം നെഗറ്റീവ് ആയാല്‍ മാത്രമേ രോഗവിമുക്തി നേടിയെന്ന് പറയാനാകൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.