സ്റ്റീൽബോളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ

0
244

കണ്ണൂർ: (www.mediavisionnews.in) പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ ബോളിനുള്ളിൽ സ്വർണം കടത്താൻ ശ്രമം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ആണ് കസ്റ്റംസ് കള്ളക്കടത്ത് പിടികൂടിയത്.

കാസർഗോഡ് സ്വദേശി കെ.പി. അലി കുഞ്ഞിയാണ് കസ്റ്റംസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5ന് അബുദാബിയിൽ നിന്ന് എത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായിരുന്നു അലി കുഞ്ഞി.

LEAVE A REPLY

Please enter your comment!
Please enter your name here