ന്യൂദല്‍ഹി (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷിചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്.
ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍ ഉള്‍പ്പെടുന്ന കാര്യമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഒരു മതവിഭാഗത്തിനെതിരെ ആസൂത്രിതമായി നടന്ന ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജാവദ് സരിഫ് ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി അലി ചെഗേനിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചു.
ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.