ശിഫാഹു റഹ്മ കാരുണ്യ ഹസ്തം: അർബുദ രോഗി ഉൾപ്പെടെ മൂന്നു പേർക്ക് ധനസഹായം അനുവദിച്ച് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി

0
321

അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്മ കാരുണ്യ ഹസ്തം 2020 പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തിലെ ചികിത്സാ സഹായം മൂന്നു പേർക്ക് അനുവദിച്ചു.

കാൻസർ രോഗ ചികിത്സയിൽ കഴിയുന്നതിനാൽ വിദ്യാഭ്യാസം മുടങ്ങിയ കുമ്പള പഞ്ചായത്തിലെ 17 കാരി, കിഡ്നി രോഗിയായി കുടുംബ ഭാരം മൂലം ചികിത്സാ ചെലവിന് വളരെ പ്രയാസം നേരിടുന്ന പൈവളികെ പഞ്ചായത്തിലെ കുടുംബനാഥൻ, കിഡ്നി രോഗിയായ മീഞ്ച പഞ്ചായത്തിലെ യുവാവ് എന്നിവർക്കാണ് സഹായം നൽകിയത്. ലഭിച്ച ഒരു അപേക്ഷയിൽ കാൻസർ രോഗിയായ വ്യക്തി മരണപ്പെട്ട സാഹചര്യത്തിൽ ആ കുടുംബത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ മറ്റു ജീവ കാരുണ്യ ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചു.

എല്ലാ മാസവും അവസാന വെള്ളിയാഴ്ച ശിഫാഹു റഹ്മ യോഗം ചേർന്ന് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സഹായ ധനം നൽകും. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ കാൻസർ, കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു റഹ്മ പദ്ധതിയിൽ പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നത്.

ശിഫാഹു റഹ്മ കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സെഡ്.എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശിഫാഹു റഹ്മ കോ ഓർഡിനാറ്റർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു. കൺവീനർ അബ്ദുൽ റഹ്മാൻ കമ്പള ബായാർ നന്ദി പറഞ്ഞു. ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ഖാലിദ് ബംബ്രാണ, കലന്തർ ഷാ ബന്തിയോട്, ഹമീദ് മാസിമാർ, റസാഖ് നൽക്ക, അഷ്റഫ് ബസ്ര, നിസാർ ഹൊസ്സങ്കടി, ലത്തീഫ് അക്കര, സവാദ് ബന്തിയോട് അബ്ദുൽ റഹ്മാൻ കളത്തൂർ തുടങ്ങിയവർ സംബന്ധിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here