വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ; ഏപ്രില്‍ 30 വരെ സര്‍വീസ് ഇല്ല

0
194

ന്യൂഡല്‍ഹി: (www.mediavisionnews.in) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തി. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള സര്‍വീസാണ് എയര്‍ഇന്ത്യ നിര്‍ത്തിവെച്ചത്. ഏപ്രില്‍ 30 വരെയാണ് ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചത്. ഏപ്രില്‍ 30 വരെ കുവൈത്തിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.നേരത്തെ, ഇറ്റലി, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ മിക്ക യൂറോപ്യന്‍ റൂട്ടുകളിലും സര്‍വീസ് വെട്ടിക്കുറച്ചിരുന്നു.

അതേസമയം, കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ മത്സരങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 29നാണ് ഐപിഎല്‍ പതിമൂന്നാം പതിപ്പ് തുടങ്ങാനിരുന്നത്.വിദേശികള്‍ക്കുള്ള വിസകള്‍, അവശ്യഘട്ടത്തില്‍ ഒഴികെയുള്ളത് ഏപ്രില്‍ 15 വരെ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഐപിഎല്ലില്‍ വിദേശ കളിക്കാരുടെ പങ്കാളിത്തം സംശയത്തിലായി. ഇതിനു പിന്നാലെ സ്‌റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കുന്നതിനുള്ള തടസവും പരിഗണിച്ചാണ് മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here