വില കൂട്ടിയാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

0
243

തിരുവനന്തപുരം:(www.mediavisionnews.in) ലോക്ക്ഡൗണിന്റെ മറവില്‍ വിലക്കയറ്റവും സാധനദൗര്‍ലഭ്യവും സംബന്ധിച്ച പരാതികളുണ്ടെന്നും വില കൂട്ടിവില്‍ക്കുന്നത് ഒരുതരത്തിലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

സാധനങ്ങള്‍ ചില്ലറവില്പനക്കാരുടെ കടകളിലെത്തിക്കാന്‍ തടസമുണ്ടാകില്ലെന്ന് സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരുമായി നടത്തിയ ഓഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമായി. മൂന്ന്- നാല് മാസത്തേക്കുള്ള സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാനാകണം. ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ കൊടുക്കാനാകണം.

ചില്ലറ വ്യാപാരത്തിന് തടസമുണ്ടാവില്ല. പുറമേനിന്ന് ഭക്ഷണസാധനങ്ങളെത്തിക്കുന്നതിനുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഉന്നതതല സംഘം പ്രവര്‍ത്തിക്കും.

സാധനങ്ങള്‍ എവിടെ നിന്നാണോ കൊണ്ടുവരേണ്ടത്, അവിടേക്ക് ആവശ്യമായ വാഹനങ്ങള്‍ എത്തിക്കാന്‍ സംവിധാനമൊരുക്കും. അത് കടന്നുവരേണ്ട സംസ്ഥാനങ്ങളിലെല്ലാം ബന്ധപ്പെട്ട് സൗകര്യമുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here