വിദേശത്തേക്ക് ആരും ടിക്കറ്റെടുക്കുന്നില്ല;നാട്ടിലെത്തിയ പ്രവാസികൾക്ക് ജോലി പോകുമെന്ന പേടി

0
247

കോട്ടയം (www.mediavisionnews.in) :  കൊറോണ ഭീതിയിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്ന് വിദേശയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങുകൾ വ്യാപകമായി റദ്ദായി. ട്രാവൽ ഏജൻസികളിൽ പുതിയ ബുക്കിങ് വളരെ കുറഞ്ഞു. 40 ലക്ഷം മലയാളികളാണ് പ്രവാസികളായി കഴിയുന്നതെന്നാണ് കണക്ക്.

പത്തനംതിട്ടയിൽ 1.50 ലക്ഷവും കോട്ടയത്ത് രണ്ടുലക്ഷവും പ്രവാസികളുണ്ടെന്നാണ് കണക്ക്. മാർച്ചിൽ പരീക്ഷകഴിഞ്ഞ് നാട്ടിലേക്ക് വരാനിരുന്നത് റദ്ദാക്കിയെന്ന് അബുദാബിയിലുള്ള റാന്നി പഴവങ്ങാടി പഞ്ചായത്തിലെ മന്ദമരുതി സ്വദേശികൾ പറഞ്ഞു. ഗൾഫിലും കൊറോണബാധ റിപ്പോർട്ടു ചെയ്തതിനാൽ അവിടെ കഴിയുന്ന ബന്ധുക്കളുടെ സ്ഥിതി അറിയാനും നാട്ടിൽ ആകാംക്ഷയുണ്ട്. മാളുകളിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ കുടുംബമായി പോകുന്ന രീതി തത്കാലം നിർത്തിയെന്ന് അബുദാബിയിലുള്ള കുമ്പനാട് സ്വദേശി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here