വാട്‌സ്ആപ്പിന്റെ ഡാര്‍ക് മോഡ് കണ്ണിന് നല്ലതോ?

0
261

മുംബൈ (www.mediavisionnews.in):  ഒടുവില്‍ വാട്‌സ്ആപ്പിലും ഡാര്‍ക്ക്‌മോഡ് എത്തിയിരിക്കുന്നു. ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ഫീച്ചര്‍ പുറത്തിറക്കുന്നതെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡിലും വാട്‌സ്ആപ്പ് ഡാര്‍ക് മോഡ് ലഭിക്കും.

ഫേസ്ബുക്ക് മെസഞ്ചര്‍ അടക്കം പല ആപ്ലിക്കേഷനുകളും നേരത്തെ തന്നെ ഡാര്‍ക് മോഡ് അവതരിപ്പിച്ചിരുന്നെങ്കിലും വാട്‌സ്ആപ് ഇക്കാര്യത്തില്‍ താത്പര്യം കാണിച്ചിരുന്നില്ല. ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണ് വാട്‌സ്ആപില്‍ ഡാര്‍ക് മോഡ് വന്നിരിക്കുന്നത്.

വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളില്‍ കണ്ണിനുണ്ടാകുന്ന സമ്മര്‍ദം കുറക്കാന്‍ സഹായിക്കും വിധമാണ് ഡാര്‍ക് മോഡ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നാണ് വാട്‌സ്ആപ് അറിയിച്ചിരിക്കുന്നത്. ഡാര്‍ക് മോഡില്‍ ഉപയോഗിച്ചിരിക്കുന്ന നിറങ്ങളും ഇത്തരത്തില്‍ കണ്ണിന്റെ സമ്മര്‍ദം കുറക്കുന്നതിന് സഹായിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെ ഡാര്‍ക് മോഡ് സെറ്റ് ചെയ്യാമെന്ന് നോക്കാം.

ആദ്യം വാട്‌സ്ആപ് പുതിയ വെര്‍ഷന്‍(2.20.30) തന്നെയാണെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ശേഷം വാട്‌സ്ആപ് തുറന്ന് വലതു വശത്ത് മുകള്‍ ഭാഗത്തെ മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിംങ്‌സിലെത്താം. ഇവിടെ സെറ്റിംങ്‌സിലെ ചാറ്റ് ഓപ്ഷനെടുക്കുക. ചാറ്റ് ഓപ്ഷനില്‍ തീംസ് ആണ് ക്ലിക്കു ചെയ്യേണ്ടത്

വാട്‌സ്ആപ്പിന്റെ ഡാര്‍ക് മോഡ് കണ്ണിന് നല്ലതോ?

തീംസിലെ ഡാര്‍ക് മോഡ് സെലക്ട് ചെയ്ത് OK കൊടുത്താല്‍ വാട്‌സ്ആപ്പില്‍ ഡാര്‍ക് മോഡ് സെറ്റാകും.

വാട്‌സ്ആപ്പിന്റെ ഡാര്‍ക് മോഡ് കണ്ണിന് നല്ലതോ?

ഐ.ഒ.എസില്‍ ഡാര്‍ക് മോഡിന്

ആദ്യം ഐ.ഒ.എസില്‍ ഏറ്റവും പുതിയവെര്‍ഷനാണെന്ന്(2.20.47) ഉറപ്പുവരുത്തണം. കൂടാതെ iOS13 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കണം.

വാട്‌സ്ആപ്പിലെ സെറ്റിംങ്‌സ്>> ഡിസ്‌പ്ലേ ആന്റ് ബ്രൈറ്റ്‌നസ്>>അപ്പിയറന്‍സ് സെലക്ഷന്‍>> വഴി ഡാര്‍ക് ഓപ്ഷനിലെത്താം. ഇവിടെയാണ് ഡാര്‍ക് മോഡ് സെറ്റു ചെയ്യാനാകുക.

LEAVE A REPLY

Please enter your comment!
Please enter your name here