വാങ്ങല്ലേ.. പരീക്ഷിക്കല്ലേ.. ഇത് ടെക്സ്റ്റിങ്ങ് കിറ്റാണ്, മരുന്നല്ല

0
346

ന്യൂഡല്‍ഹി (www.mediavisionnews.in) : കൊറോണയോടൊപ്പം വ്യാപകമാകുന്ന മറ്റൊന്നു കൂടിയുണ്ട് വ്യാജവാര്‍ത്തകള്‍. വൈറസിനേക്കാള്‍ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ പറക്കുന്ന ഇവയ്ക്ക് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലെന്നുമാത്രമല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പാന്‍ പോന്നതുമാണ്.

വൈറസിനുള്ള മരുന്നുപോലും ഇത്തരം വ്യജവാര്‍ത്തകള്‍ കണ്ടുപിടിച്ചുകഴിഞ്ഞു. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കോവിഡ് വാക്‌സിനേഷന്‍ എന്ന പേരിലാണ് ഈ പോസ്റ്റ് വൈറലായിരിക്കുന്നത്.  ചിത്രത്തിലുള്ള പായ്ക്കിന് പുറത്ത് COVID-19 1gM/1gG  എന്ന് എഴുതിയിരിക്കുന്നു.

‘ടൂറോ ടെലിവിഷന്‍’ എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഈ വാക്‌സിനേഷനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഫോട്ടോ സഹിതം നല്‍കിയിരിക്കുന്ന പോസ്റ്റില്‍ കൊറോണ വൈറസ് വാക്‌സിന്‍ തയ്യാറാണെന്ന കുറിപ്പും ഉണ്ട്. ഒപ്പം കുത്തിവെച്ച്  കഴിഞ്ഞ് 3 മണിക്കൂറിനുള്ളില്‍ രോഗിയെ സുഖപ്പെടുത്താന്‍ കഴിയുമെന്ന അവകാശവാദവുണ്ട്. 

കുറിപ്പില്‍ വാക്‌സിന്‍ തയ്യാറാക്കിയ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് ആശംസകള്‍ അറയിച്ചിട്ടുണ്ട്. റോച്ചെ മെഡിക്കല്‍ കമ്പനി അടുത്ത ഞായറാഴ്ച വാക്‌സിന്‍ പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായും പറയുന്നു. കോടിക്കണക്കിന് ആളുകള്‍ക്ക് നല്‍കാന്‍ വാക്‌സിനേഷന്‍ തയ്യാറായതായും കുറിപ്പ് പറയുന്നു. 

ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമാണ് ഈ വ്യാജ സന്ദേശം പ്രചരിക്കുന്നത്. 

യാഥാര്‍ത്ഥ്യമെന്താണെന്ന് വെച്ചാല്‍ വ്യാജവാര്‍ത്തയോടൊപ്പം പ്രചരിക്കുന്ന ചിത്രത്തിന് കൊറോണ വൈറസുമായി വലിയൊരു ബന്ധമുണ്ട്. കൊറോണ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെസ്റ്റിങ് കിറ്റാണ് ചിത്രത്തിലുള്ളത്. സൗത്ത് കൊറിയയാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്.  

കൊറോണയോടൊപ്പം വ്യാജ വാര്‍ത്തകളെയും സൂക്ഷിക്കുക…

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here